തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് സ്ഫടികം. 28 വർഷത്തിന് ശേഷം 4 കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ ചിത്രം വീണ്ടും റിലീസിനെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മിഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് സ്ഫ്ടികം എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയറ്ററിവുമാണ് പ്രദർശനത്തിനെത്തുന്നത്. 1995ലാണ് ഭഭ്രൻ അണിച്ചൊരുക്കിയ സ്ഫടികം തിയറ്ററുകളിൽ എത്തിയത്. സംഘട്ടനരംഗങ്ങൾ വലിയ ചർച്ചയായിരുന്നു. 28 വർഷങ്ങൾക്കപ്പുറവും ആടുതോമയുടെ ഫൈറ്റ് പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കാറുണ്ട്. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്തുകൊണ്ടാണ് ചിത്രം റീറിലീസിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.