'മൊത്തത്തി കൊഴപ്പാ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് പരിപാടി നടന്നത് "മൊത്തത്തി കൊഴപ്പാ" എന്നാണ് ചിത്രത്തിന്റെ പേര്.

മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി .എസ് രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായർ എന്നിവരാണ് മറ്റുതാരങ്ങൾ.

പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ് , ജ്യോത്സന ,അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവൻ ,അനൂപ് മുത്തിക്കാവിൽ, കലാസംവിധാനം രാജേഷ് കാസ്ട്രോ, പശ്ചാത്തല സംഗീതം ശിവൻ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരൺ വിജയൻ. പി ആർ ഓ ബി വി അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

കോഴിക്കോട് , മൂന്നാർ , വാഗമൺ , തിരുവനന്തപുരം , തമിഴ്നാട്ടിലെ നാഗർകോവിൽ , തിരുനെൽവേലി , തൂത്തുക്കുടി , തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ നവംബറിൽ തിയറ്ററുകളിലെത്തും.

Tags:    
News Summary - Mothathil Kuzhappa Malayalam Movie Title Launched By Jagathi sreekumar In His House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.