മുഹമ്മദ് മുഹ്സിൻ എം.എൽ.എക്ക് 'വില്ലനായി' ഇന്ദ്രൻസ്

പട്ടാമ്പി: പട്ടാമ്പിയുടെ ജനനായകനായി ഉയർന്ന മുഹമ്മദ് മുഹ്‌സിന്‍ എം.എൽ.എ വെള്ളിത്തിരയിലും നായകനാവുന്നു. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അനില്‍ വി. നാഗേന്ദ്രന്‍ ഒരുക്കുന്ന 'തീ' എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് മുഹ്സിന്‍റെ സിനിമാ പ്രവേശം. നടൻ ഇന്ദ്രൻസാണ് സിനിമയിലെ വില്ലൻ കഥാപാത്രം.

ചിത്രത്തിൽ മാധ്യമപ്രവർത്തകനായാണ് മുഹ്സിനെത്തുന്നത്. രാഷ്ട്രീയ മേഖലയിൽ നിന്ന് സുരേഷ് കുറുപ്പ്, സി.ആര്‍. മഹേഷ് എം.എല്‍.എ, സോമപ്രസാദ് എം.പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക. പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നീ താരനിരക്കൊപ്പമാണ് യുവ എം.എൽ.യുടെ അരങ്ങേറ്റം.

അധോലോക നായകനായി വേറിട്ടൊരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സ്കൂൾ -കോളജ് പഠന കാലത്തെ നാടകാനുഭവമാണ് സിനിമാപ്രവേശത്തിനുള്ള കൈമുതലെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.