സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ വേണ്ടത്​ ഭിന്നതകളുടെ സൗഹൃദം

വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതിന്​ പിന്നാലെ അണിയറപ്രവർത്തകർക്കുനേരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്​. ഇതുമായി ബന്ധപ്പെട്ട്​ വാരിയംകുന്നന്‍ സിനിമയുടെ രചയിതാവ് റമീസ് പ്രൊജക്ടില്‍ നിന്ന് താൽക്കാലികമായി പിന്‍മാറിയിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്​ സംവിധായകനും തിരകഥാകൃത്തുമായ മുഹ്‍‍സിന്‍ പരാരി.

സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ഭിന്നതകളുടെ സൗഹൃദമാണ് വേണ്ടതെന്നും, താനും ആഷിഖും ഈ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്നും പരാരി ഫേസ്​ബുക്കിൽ കുറിച്ചു. ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണെന്നും പ്രതിലോമപരമായ ആശയങ്ങളും വിദ്വേശപ്രചാരണവും മാത്രം ഉൽപാദിപ്പിക്കുന്ന ഘട്ടത്തിൽ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹസിന്‍ പരാരിയുടെ ഫേസ്ബുക്ക് പോസ്റ്റി​​െൻറ പൂർണ്ണരൂപം

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു. പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.

Full View

Tags:    
News Summary - muhsin parari about vsriyamkunnan movie controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.