നടി ഉർഫി ജാവേദിനെതിരെ ബലാത്സംഗ ഭീഷണി; പ്രതി മുംബൈയിൽ അറസ്റ്റിൽ

മുംബൈ: ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ വിവാദത്തിലായ നടി ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയ ആൾ മുംബൈയിൽ അറസ്റ്റിൽ. നവിൻ ഗിരിയെയാണ് ഗുർഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സ്ആപ്പ് വഴിയാണ് നടിക്കെതിരെ വധ-ബലാത്സംഗ ഭീഷണി പ്രതി നടത്തിയത്. പ്രതിക്കെതിരെ ലൈംഗിക പീഡനം, പിന്തുടരൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പൊതുസ്ഥലത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ കേസിൽ ഉർഫി ജാവേദിനെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. സാധാരണ ഗ്ലാമറസ് ലുക്കിലാണ് ഉർഫി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടിയെ പരിഹസിച്ച് എഴുത്തുകാരാൻ ചേതൻ ഭഗത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ആൺകുട്ടികൾ ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ട് ശ്രദ്ധ തെറ്റുന്നു എന്നായിരുന്നു ഭഗത് പറഞ്ഞത്. ഒരു സാഹിത്യ പരിപാടിയിൽ യുവാക്കൾ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സമയം ചിലവഴിക്കുന്നുവെന്ന് പറയുന്നതിനിടയിൽ ഭഗത് ജാവേദിന്റെ പേര് പരാമർശിച്ചത്.

"ഇൻസ്റ്റാഗ്രാം റീലുകൾ കാണാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന യുവാക്കൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക് ഫോൺ വലിയ ശല്യപ്പെടുത്തുന്ന കാര്യമാണ്. ഉർഫി ജാവേദ് ആരാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ഫോട്ടോകൾ നിങ്ങൾ എന്തുചെയ്യും? ഇത് നിങ്ങളുടെ പരീക്ഷയിൽ വരുന്നുണ്ടോ?. അവരുടെ എല്ലാ വസ്ത്രങ്ങളും നിങ്ങൾക്കറിയാമെന്ന് നിങ്ങളെ ജോലിക്കായി ഇന്റർവ്യൂ ചെയ്യുന്ന ആളോട് പറയുക. ഒരു വശത്ത്, കാർഗിലിൽ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. മറ്റൊരു വശത്ത്, തങ്ങളുടെ പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന് ഉർഫി ജാവേദിന്റെ ഫോട്ടോകൾ കാണുന്ന മറ്റൊരു യുവാവുണ്ട്" -ജാവേദ് പറഞ്ഞു.

ഭഗതിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു. തുടർന്ന് വിശദീകരണവുമായി എഴുത്തുകാരൻ തന്നെ രംഗത്തെത്തി. "കുട്ടികളോട് അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇൻസ്റ്റാഗ്രാമിൽ സമയം പാഴാക്കരുതെന്നും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ" -ചേതൻ വിശദീകരണത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Mumbai man gives Urfi Javed death & rape threats; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.