മയക്കുമരുന്ന്​ കേസ്​: 2019 ജൂലൈയിൽ നടത്തിയ പാർട്ടിയുടെ വിഡിയോ കൈമാറണം- കരൺ ജോഹറിന്​ എൻ.സി.ബി നോട്ടീസ്​

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന്​ ഇടപാട്​ സംബന്ധിച്ച കേസന്വേഷണത്തിൻെറ ഭാഗമായി ചോദ്യംചെയ്യലിന്​ ഹാജരാകണമെന്ന്​ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നോട്ടീസ്​. 2019 ജൂലൈയിൽ ബോളിവുഡ്​ താരങ്ങൾക്കായി കരൺ ജോഹർ നടത്തിയ പാർട്ടിയുടെ വിഡിയോ ഹാജരാക്കണമെന്നും എൻ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്​. വിഡിയോ ചിത്രീകരിക്കാനു​പയോഗിച്ച കാമറയും മൊബൈലും ഹാജരാക്കണം.

ഡിസംബർ 18നകം നോട്ടീസിനോട്​ പ്രതികരിക്കണമെന്നും എൻ.സി.ബി നിർദേശിച്ചിട്ടുണ്ട്​. നേരിട്ട്​ ഹാജരാകാൻ ആയില്ലെങ്കിൽ കരൺ ജോഹർ പ്രതിനിധിയെ ചുമതലപ്പെടുത്തിയാലും മതിയാകും. കരൺ ജോഹർ ജൂലൈയിൽ നടത്തിയ പാർട്ടിയിൽ ബോളിവുഡ്​ താരങ്ങളായ ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കുഷാൽ, ഷാഹിദ്​ കപൂർ, അർജുൻ കപൂർ, വരുൺ ധവാൻ, മലൈക അറോറ, സോയ അക്​തർ, അയാൻ മുഖർജി തുടങ്ങിയവർ പ​​ങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ്​ എൻ.സി.ബി ഇതും അന്വേഷണപരിധിയിൽ ഉൾ​പ്പെടുത്തിയത്​. സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണത്തെ തുടർന്നാണ്​ ബോളിവുഡിലെ മയക്കുമരുന്ന്​ ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം ഉൗർജിതമായത്​.

അതേസമയം, തൻെറ വസതിയിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന്​ ഉപയോഗിച്ചെന്ന ആരോപണങ്ങൾ കരൺ ജോഹർ നിഷേധിച്ചിരുന്നു. തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയവും ദുരുദ്ദേശപരവുമാണെന്നാണ്​ അദ്ദേഹം പ്രതികരിച്ചത്​. 

Tags:    
News Summary - NCB sends notice to Karan Johar in bollywood drug probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.