നവംബർ ആറിനാണ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞു പിറന്നത്. ആലിയയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പെൺകുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചത്. തങ്ങളുടെ കുഞ്ഞ് എത്തിയെന്നും എന്തൊരു അത്ഭുതകരമായ പെൺകുഞ്ഞാണവൾ എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. താരങ്ങൾക്ക് ആശംസയുമായി ആരാധകരും സഹപ്രവർത്തകരും എത്തിയിരുന്നു.
കുഞ്ഞിന്റ ജനനം ആഘോഷമാക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ കുഞ്ഞിന്റെ വിശേഷം പങ്കുവെക്കുകയാണ് രൺബീർ കപൂറിന്റെ അമ്മയും നടിയുമായ നീതു കപൂർ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ചെറുമകൾ വളരെ ക്യൂട്ടാണെന്നും നീതു കപൂർ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ പേരിനെ കുറിച്ചും ചേദിക്കുന്നുണ്ട്. ഇപ്പോഴില്ലെന്നായിരുന്നു നടിയുടെ മറുപടി.
ആലിയയെ പോലെയാണോ രൺബീറിനെ പോലെയാണ് കുഞ്ഞെന്നും ചോദിക്കുന്നുണ്ട്. 'അവള്‍ വളരെ കുഞ്ഞല്ലേ. ഇന്നല്ലേ ജനിച്ചത്. അതുകൊണ്ടു ഇപ്പോള്‍ അതൊന്നും പറയാന്‍ കഴിയില്ല. ആലിയയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു -നീതു കപൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.