അമ്മയാവാൻ പോകുന്ന ആലിയയോട് പറഞ്ഞത് വളരെ മോശം, 40 വയസായിട്ടും സാമാന്യ ബോധമില്ലേ എന്ന് ആരാധകർ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരായത്. 

ജീവിതത്തിൽ ഒന്നിച്ച താരങ്ങൾ ആദ്യമായി ഓൺസ്ക്രീനിൽ ഒരുമിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 9 നാണ്  തിയറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെ റിലീസിനെത്തുന്ന ചിത്രമാണിത്.

അമ്മയാകാൻ ഒരുങ്ങുകയാണെങ്കിലും തന്റെ ജോലിയിൽ സജീവമാണ് ആലിയ. രൺബീറിനോടൊപ്പം ബ്രഹ്മാസ്ത്രയുടെ പ്രചരണ പരിപാടികളിൽ നടിയും എത്താറുണ്ട്. ഇപ്പോഴിതാ ആലിയയുടെ ശരീരത്തെ കുറിച്ച് ഭർത്താവ് രൺബീർ കപൂർ പറഞ്ഞ കമന്റ് വലിയ ചർച്ചയാവുകയാണ്. 

ഒരു അഭിമുഖത്തിൽ പ്രചരണ പരിപാടികൾ ചുരുക്കിയതിനെ കുറിച്ച് ആലിയോട് ചോദിച്ചു. ഇതിന് മറുപടിയായി, 'തങ്ങൾ പരത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, ഇപ്പോൾ ഫോക്സ് ചെയ്യുന്നത്'... എന്ന് നടി പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ . 'നടിയെ നോക്കി ഇവിടെ ഒരാൾ പരന്ന് ഇരിക്കുന്നത് കാണാം' എന്ന് രൺബീർ പറഞ്ഞു.

നടന്റെ വാക്കുകൾ ആരാധകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. രൂക്ഷ വിമർശനമാണ് ഉയരുന്നത്. പറഞ്ഞത് വളരെ മോശമായിപ്പോയെന്നും 40 വയസുള്ള രൺബീറിന് കോമൺ സെൻസ് ഇല്ലേ എന്നുമാണ് ആരാധകർ ചോദിക്കുന്നത്. രൺബീറിനെക്കാളും നല്ലയൊരു ഭർത്താവിനെ ആലിയക്ക് കിട്ടുമായിരുന്നെന്നും ആരാധകർ വീഡിയോക്ക് ചുവടെ കുറിച്ചു.

Tags:    
News Summary - Netizens Disgusted Ranbir Kapoor's Body shaming comment About Pregnant Alia Bhatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.