ജനുവരി 23നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റേയും നടൻ സുനിൽ ഷെട്ടിയുടെ മകൾ ആതിയയുടേയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസിലാണ് വിവാഹാഘോഷങ്ങൾ നടക്കുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്.
താരസമ്പന്നമായിരിക്കും കെ.എൽ രാഹുൽ- ആതിയ ഷെട്ടി വിവാഹം.സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 100 ലധികം അതിഥികൾ പങ്കെടുക്കും. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങൾക്കും വിവാഹത്തിന് ക്ഷണമുണ്ടെന്നാണ് മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം.
കൂടാതെ വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കാം. കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് വിവാഹങ്ങളിൽ പിന്തുടരുന്ന ട്രെൻറാണ് വിവാഹ ചടങ്ങളിൽ ഫോണുകൾ വിലക്കുന്നത്. ആലിയ- രൺബീർ, വിക്കി- കത്രീന തുടങ്ങിയ താരവിവാഹങ്ങളിൽ ഫോൺ പൂർണമായും ഒഴിവാക്കിയിരുന്നു. മാധ്യമങ്ങൾക്കും ക്ഷണം ഇല്ലായിരുന്നു. അനുഷ്ക ശർമ- വിരാട് കോഹ്‍ലി വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടന്നത്. അവസാന നിമിഷമാണ് വിവാഹത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്.എന്നാൽ ഇത് നിന്ന് വ്യത്യസ്തമായി താരസമ്പന്നമായിട്ടാണ് രാഹുൽ- ആതിയ വിവാഹം .
മുംബൈയിലാണ് വിവാഹം നടക്കുന്നതെങ്കിലും ദക്ഷിണേന്ത്യൻ രീതിയിലാകും ചടങ്ങുകൾ. കർണാടകയിലെ ബംഗളൂരു സ്വദേശിയാണ് രാഹുൽ. മൂന്നു വർഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് രാഹുലും ആതിയയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ നിർമിച്ച വസതിയിലേക്ക് ഇരുവരും താമസം മാറ്റിയിരുന്നു. പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മകളുടെ വിവാഹം ഉടനെ ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.