നടൻ പൃഥ്വിരാജിേന്റയും മുൻ മാധ്യമപ്രവർത്തക സുപ്രിയ മേനോേന്റയും മകളായ അലംകൃത ആരാധകർക്ക് പ്രിയപ്പെട്ട അല്ലിയാണ്. അല്ലിയുടെ വിശേഷങ്ങൾ പൃഥ്വിയും സുപ്രിയയും മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ അല്ലിയുടെ വിചിത്രമായൊരു ആഗ്രഹെത്തകുറിച്ചാണ് എഴുതിയിരിക്കുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വളരെ ഗൗരവത്തിൽ അല്ലി ആ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് സുപ്രിയ പറയുന്നു.
അടുത്ത ഒഴിവുകാലത്ത് എവിടെ പോകണമെന്ന വർത്തമാനങ്ങൾക്കിടയിൽ സിറിയയിൽ പോകണമെന്നാണ് അല്ലി പറഞ്ഞത്. മകളുടെ ആഗ്രഹമറിഞ്ഞ് അന്തംവിട്ട പൃഥ്വിക്കും സുപ്രിയക്കും എന്തിനാണ് സിറിയയിൽ പോകുന്നതെന്നും അല്ലി വിവരിച്ചുകൊടുത്തു. യുസ്റ മാർദീനിയെ കാണാനാണത്രെ അല്ലി സിറിയയിൽ പോകുന്നത്. അതോടെ ആരാണീ യുസ്റ മാർദീനിയെന്നായി സംശയം. തുടർന്നാണ് അത് സിറിയയിൽ നിന്നുള്ള നീന്തൽ താരമാണെന്ന് അല്ലി പറയുന്നത്.
അല്ലി വായിക്കുന്ന 'റിബൽ ഗേൾസ്' എന്ന സ്റ്റോറി ബുക്കിൽ നിന്നാണ് യുസ്റയെപറ്റിയുള്ള വിവരം അവൾക്ക് ലഭിച്ചതെന്നും സുപ്രിയ പറയുന്നു. കുറേക്കാലമായി അല്ലിയുടെ പ്രിയ പുസ്തകമാണ് 'റിബൽ ഗേൾസ്'. തുടർന്ന് യുസ്റക്ക് സുപ്രിയ മകളുടെ ആഗ്രഹം പറഞ്ഞ് മെസ്സേജ് അയക്കുകയും അവർ അതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
യുസ്റ മാർദീനി
സിറിയയിൽ ജനിച്ചുവളർന്ന യുസ്റ, കുട്ടിക്കാലം മുതൽ ഒരു നീന്തൽ താരമായിരുന്നു. ഡമാസ്‌കസിന്‍റെ പ്രാന്തപ്രദേശമായ ദാരയ്യയിൽ വളർന്ന മാർദിനി സിറിയൻ ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയോടെ നീന്തൽ പരിശീലനം നേടി. 2012 ൽ ഫിന വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) 200 മീറ്റർ വ്യക്തിഗത മെഡ്‌ലി, 200 മീറ്റർ ഫ്രീസ്റ്റൈൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ സിറിയയെ പ്രതിനിധീകരിച്ചു. ഇതിനിടെ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ അവളുടെ വീട് തകർന്നു. മാർദിനിയും സഹോദരി സാറയും 2015 ഓഗസ്റ്റിൽ സിറിയയിൽ നിന്ന് പലായനം ചെയ്ത് ലെബനോനിലേക്കും തുടർന്ന് തുർക്കിയിലും എത്തി. അവിടെ നിന്ന് 18 കുടിയേറ്റക്കാരുമായി ബോട്ടിൽ ഗ്രീസിലേക്ക് കടക്കാൻ അവർ തീരുമാനിച്ചു.
ആറ് അല്ലെങ്കിൽ ഏഴിൽ കൂടുതൽ ആളുകൾ കയറാൻ പറ്റാത്ത ബോട്ട് വഴിയിൽവെച്ച് തകരാറിലായി. തുടർന്ന് യുസ്രയും സഹോദരി സാറയും നീന്താൻ കഴിവുള്ള മറ്റ് രണ്ട് പേരും കടലിൽ ചാടി 3 മണിക്കൂറിലധികം നീന്തുകയായിരുന്നു. എഞ്ചിൻ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതിനെ തുടർന്ന് അവർ ഗ്രീസിലെ ലെസ്ബോസിലെത്തി. തുടർന്ന് അവർ യൂറോപ്പിലൂടെ ജർമനിയിലേക്ക് പോയി. അവിടെ അവർ ബെർലിനിൽ താമസമാക്കി. പിന്നീട് യുസ്റയുടെ മാതാപിതാക്കളും അനുജത്തിയും സിറിയയിൽ നിന്ന് ജർമനിയിൽ എത്തുകയായിരുന്നു. നിലവിൽ ജർമനിയിലെ ഹാംബർഗിൽ താമസിക്കുന്ന 22കാരിയായ യുസ്റ റിയോ ഡി ജനീറോയിൽ നടന്ന 2016 ലെ സമ്മർ ഒളിമ്പിക്സിൽ അഭയാർത്ഥി ഒളിമ്പിക് ടീമിലെ അംഗമായിരുന്നു. 2017 ഏപ്രിൽ 27ന് മർദിനിയെ യുഎൻഎച്ച്‌സിആർ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.