ഓസ്കാർ ജേതാവ് ലൂയിസ് ഫ്ലെച്ചർ (88) അന്തരിച്ചു. ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് നടിയുടെ വിയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
1958 ൽ ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടി ശ്രദ്ധിക്കപ്പെടുന്നത് 1975-ൽ മിലോസ് ഫോർമാൻ സംവിധാനം ചെയ്ത , 'വൺ ഫ്ലൂ ഓവേർഡ് ദ കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ്. നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടി. ഔഡ്രേ ഹെപ്ബേൺ, ലിസ മിന്നെല്ലി എന്നിവർക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ഒരു അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചർ.
എക്സോർസിസ്റ്റ് II: ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് (1999) എന്നിവയാണ് ലൂയിസ് ഫ്ലെച്ചറിന്റെ മറ്റു പ്രധാന സിനിമകൾ.
ബധിരരായ മാതാപിതാക്കളുടെ നാലു മക്കളിൽ രണ്ടാമത്തെയാളായി 1934 ജൂലൈ 22നാണ് ലൂയിസ് ഫ്ലെച്ചർ ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.