ജനുവരി 14ന് തിയറ്റുകളിലെത്തിയ വിജയ് - ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ ജനുവരി 29 വെള്ളിയാഴ്ച്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കെ തിയറ്റർ അസോസിയേഷനും തമിഴ്നാട്ടിലെ ഡിസ്ട്രിബ്യൂട്ടർമാരും നിരാശ രേഖപ്പെടുത്തി രംഗത്തെത്തി. ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അണിയറപ്രവർത്തകർ ചിത്രത്തിെൻറ ഒാൺലൈൻ റിലീസ് പ്രഖ്യാപിച്ചത്.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് സിനിമയുടെ നിർമാതാവുമായി ചർച്ചയിലാണെന്ന് തമിഴ്‌നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം സുബ്രഹ്മണ്യം പറഞ്ഞു. റിലീസ് വൈകിപ്പിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത് 10 ദിവസമേ ആയിട്ടുള്ളൂ, ഇപ്പോൾ പ്രദർശനം തുടരുന്നുമുണ്ട്. " -അദ്ദേഹം പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് വാരങ്ങളിലെ ആകെ കളക്ഷനിൽ നിന്ന് 10 ശതമാനം അധിക വിഹിതം നൽകാനും തിയറ്ററുടമകൾ നിർമാതാവിനോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ സീറ്റുകളിൽ മാത്രം പ്രദർശനം നടത്തിയിട്ടും തമിഴ്നാട്ടിൽ മാസ്റ്റർ ആദ്യ രണ്ട് ആഴ്ച്ചകളിൽ ഗംഭീര പ്രകടനമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.