പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുഴു'. രതീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ, മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയിലാണ്. പാർവതി-മമ്മൂട്ടി കോേമ്പായും തിരക്കഥാകൃത്തുകളുടെ മുൻ ചിത്രങ്ങളും 'പുഴു' എന്ന പേരുമൊക്കെ കാത്തിരിക്കാൻ വലിയ കാരണങ്ങളാണ്. എന്നാൽ, അതിന് ഇന്ധനമേകിക്കൊണ്ട് നടി പാർവതി തന്നെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
പുഴുവിന്‍റെ തിരക്കഥയാണ് അതിലേക്ക് തന്നെ ഏറെ ആകർഷിച്ചതെന്ന് പാർവതി 'ദ ക്യൂ'വിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 'ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്‍റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്‍റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതൽ പറയാൻ ആകില്ല... അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ പോകുന്നത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയിരിക്കും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്. -പാർവതി വ്യക്തമാക്കി.
ഹർഷദ്ക്കയുടെ തിരക്കഥയാണെന്നറിഞ്ഞപ്പോൾ തന്നെ ഞാൻ അതിലേക്ക് ആകൃഷ്ടയായി. ഷറഫു, സുഹാസ് എന്നിവർക്കൊപ്പം ഞാൻ 'വൈറസി'ൽ വർക്ക് ചെയ്തിട്ടുണ്ട്. കോവിഡിന്‍റെ സമയത്ത് വേറൊരു പ്രൊജക്ടിൽ അസിസ്റ്റ് ചെയ്യണം എന്നാഗ്രഹിച്ച് ഞാൻ അവരെ മീറ്റ് ചെയ്തിരുന്നു. അതിനിടയിലാണ് എന്നോട് ഈ കഥ പറയുന്നത്.. താൽപര്യമുണ്ടോ..? എന്നും ചോദിച്ചു.
ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്‍റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്‍റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതൽ പറയാൻ ആകില്ല... അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ പോകുന്നത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയിരിക്കും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്.
കൂടാതെ ഞാൻ പിന്തുണകുന്ന എല്ലാ രാഷ്ട്രീയ ചിന്തകളെയും ജെൻഡർ പൊളിറ്റിക്സിനെയും സപ്പോർട്ട് ചെയ്യുന്ന സിനിമയാണിത്. ഞാൻ മമ്മൂക്കയുമൊത്ത് അഭിനയിക്കുന്നതും ഒരു വലിയ സ്റ്റേറ്റ്മെന്റാണ്. അതുകൊണ്ട്, തന്നെ ആ ഒരു സഹകരണം വേറൊരു മൂല്യത്തിലേക്കാണ് പോകുന്നത്. അതോടൊപ്പം രതീനയുടെ ആദ്യത്തെ ചിത്രമാണിത്. അവർ ഈ ഇൻഡസ്ട്രിയിൽ ഒരുപാട് കാലമായി വർക്ക് ചെയ്യുന്നു. അവർക്കൊപ്പം പ്രവർത്തിക്കുക എന്നതും എനിക്ക് ഏറെ ആവേശം നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.