ഇപ്പോൾ ആളുകൾ എന്നോട്​​ വായക്ക്​ പൂട്ടിടാനാണ്​​ ഉപദേശിക്കുന്നത്​ -ബച്ചൻ

ആളുകൾ ഇപ്പോൾ തന്നോട്​ വായക്ക്​ പൂട്ടിടാൻ ഉപദേശിക്കുകയാണെന്ന്​ ബോളിവുഡി​െൻറ ബിഗ്​ ബി അമിതാബ്​ ബച്ചൻ. ട്വിറ്ററിൽ ഒരു ആരാധകനുമായി സംവദിക്കവേയാണ്​ ബച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്​. 'ഇൗ ലോകം വിശ്വാസത്തെ മുൻനിർത്തിയാണ്​ മുന്നോട്ടുപോകുന്നതെങ്കിൽ ആരുടെയും വാതിലുകൾക്ക്​ ലോക്കുണ്ടാകുമായിരുന്നില്ല'. - എന്ന്​ ഒരു ആരാധകൻ ഇട്ട ട്വീറ്റിന്​ മറുപടി നൽകുകയായിരുന്നു ബച്ചൻ.

സഹോദരാ ഞാൻ അലഹാബാദിലുള്ളപ്പോൾ അത്തരത്തിലുള്ള ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്​. ഞങ്ങൾ വീട്​ പൂട്ടാറേയില്ല. ഞങ്ങളുടെ പ്രധാന ഗേറ്റ്​ വരെ എല്ലായ്​പ്പോഴും തുറന്നുകിടക്കും. അത്​ അടഞ്ഞുകിടക്കുന്നത്​ കണ്ടതായി ഞാൻ ഒാർക്കുന്നില്ല. എന്നാൽ, അതുപോലെയൊന്നും ഇനി ജീവിക്കാൻ പറ്റുമെന്ന്​ തോന്നുന്നില്ല. ഇക്കാലത്ത്​ എ​െൻറ വായിൽ പോലും ഒരു പൂട്ടിടാനാണ്​ ആളുകൾ ഉപദേശിക്കുന്നത്​. -ബച്ചൻ കുറിച്ചു. ബിഗ്​ ബിയുടെ തമാശ രൂപേണെയുള്ള ട്വീറ്റ്​ എന്തായാലും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​.

78 കാരനായ ബച്ചൻ ഇപ്പോൾ കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്​ തീർത്ത്​ വിശ്രമിക്കുകയാണ്​. ഇമ്രാൻ ഹാഷ്​മിക്കൊപ്പമുള്ള ചെഹരേ, നാഗരാജ്​ മഞ്​ജുളെയുടെ ജുണ്ഡ്​, അയാൻ മുഖർജിയുടെ ബ്രഹ്മാസ്​ത്ര, ദീപിക പദുകോൺ-പ്രഭാസ്​ ചിത്രം, എന്നിവയാണ്​ ബച്ച​േൻറതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Tags:    
News Summary - People nowadays advise me to keep my mouth shut bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.