പ്രജേഷ് സെൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഹൗഡിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായാണ് ചിത്രീകരണം നടന്നത്. മാജിക്കാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഗുരു സോമ സുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ സംഗീതം ബിജി പാൽ, ഛായാഗ്രഹണം - നൗഷാദ് ഷെറീഫ്, എഡിറ്റിംഗ് ബിജിത് ബാല, കലാസംവിധാനം - ത്യാഗുചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, പ്രൊഡക്ഷൻ മാനേജർ ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് മനോജ്.എൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻ കോട് എന്നിവരാണ്. കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.