കോളജ് പരിപാടിക്കിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയതിൽ പ്രതിഷേധിച്ച് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം( വ്യാഴാഴ്ച) എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലാണ് സംഭവം.ജാസി ഗിഫ്റ്റിനൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് പാട്ട് പൂർത്തിയാക്കാതെ ഗായകൻ വേദിവിട്ടത്.
വിദ്യാർഥികളുടെ ക്ഷണ പ്രകാരമാണ് കോളജ് ഡേ യിൽ മുഖ്യ അതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. തുടർന്ന് വിദ്യാർഥികളുടെ അഭ്യർഥനപ്രകാരം ഗാനം ആലപിക്കുകയായിരുന്നു. പാട്ടുപാടുന്നതിനിടയിലാണ് പ്രിൻസിപ്പൽ വേദിയിലേക്ക് എത്തിയത്. അതിന് ശേഷം, ജാസി ഗിഫ്റ്റ് മാത്രം പാട്ട് പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടർന്ന് ഗായകൻ വേദി വിടുകയായിരുന്നു.
ഇത്രയും നാളത്തെ സംഗീത ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും.ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് വിഷയത്തിൽ ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.