പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ത്രില്ലർ സിനിമ 'കുരുതി' ഓണത്തിന് ആമസോൺ പ്രൈം വിഡിയോയിൽ വേൾഡ് പ്രീമിയറായി റിലീസ് ചെയ്യും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ അധികൃതർ പുറത്തുവിട്ടു. അനീഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിക്കുന്നത്. സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലറിൽ റോഷൻ മാത്യു, ശിന്ദ്ര, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
കരുത്തുറ്റ നോട്ടവുമായി പൃഥ്വിരാജ് സുകുമാരനും തീവ്രമായ ഭാവത്തോടെ റോഷൻ മാത്യുവും കൊടും വനത്തിനുള്ളിൽ ഒരു പോലീസ് ജീപ്പിനു മുന്നിൽ നിൽക്കുന്ന ഈ പോസ്റ്റർ ചിത്രത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്നു. കോൾഡ് കേസിന് പിന്നാലെ ത്രസിപ്പിക്കുന്ന മറ്റൊരു ത്രില്ലറുമായെത്തുകയാണ് പൃഥ്വിരാജ്. വേലിക്കെട്ടുകൾക്ക് ഉപരിയായി നിലകൊള്ളുന്ന വേരുറച്ച മനുഷ്യ ബന്ധങ്ങൾ, വിദ്വേഷത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നതിന്‍റെ കഥയാണ് കുരുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.