രൺവീറും അക്ഷയ് കുമാറും അയൽക്കാർ; മുംബൈയിൽ ലക്ഷ്വറി മേഖലയിൽ പൃഥ്വിരാജിന്റെ ആഡംബര വസതി, വില‍?

 ബോളിവുഡ് താരങ്ങളുടെ ആഡംബര വസതികൾ സ്ഥിതി ചെയ്യുന്ന പാലി ഹിൽസിൽ പുതിയ വീട് സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കമ്പനിയുടെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആഡംബര വസതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.30 കോടി രൂപക്ക് സ്വന്തമാക്കിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 1.84 കോടിയാണ്. രജിസ്ട്രേഷൻ ഫീസ് 30 ലക്ഷം രൂപയാണെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർ‍ഡ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

പാലി ഹില്ലിൽ 17 കോടി രൂപ വില വരുന്ന ഒരു ആഡംബര വസതി പൃഥ്വിയും സുപ്രിയയും നേരത്തെ വാങ്ങിയിരുന്നു. രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ എന്നിവർക്കും ഇവിടെ വീടുകളുണ്ടെന്ന് സ്ക്വയർ യാർ‍ഡ്സ് പറയുന്നു.നടിയും എംപിയുമായ കങ്കണ 20 കോടി രൂപയ്ക്ക് 2017ൽ ഇവിടെ വാങ്ങിയ വീട് അടുത്തിടെ 32 കോടി രൂപക്ക് വിറ്റിരുന്നു.

മലയാളത്തിലാണ് സജീവമെങ്കിലും ബോളിവുഡിലും ഏറെ ആരാധകരള്ള താരമാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ബഡേ മിയാൻ ഛോട്ടെ മിയാനിലെ കബീർ എന്ന പൃഥ്വിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാറായിരുന്നു നായകൻ. ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നെങ്കിലും പൃഥ്വിയുടെ വില്ലൻ വേഷം തിയറ്ററുകളിൽ കൈയടി നേടി. മലയാള ചിത്രം ആടുജീവിതവും നടന് വലിയ വിജയം സമ്മാനിച്ചിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഈചിത്രം ശ്രദ്ധിക്കപ്പെട്ടു.

Tags:    
News Summary - Prithviraj Sukumaran’s production house buys duplex in Mumbai for ₹30.6 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.