പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
തിരക്കഥയുടെ അവസാന പേജിന്റെ ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ, നിർമാതാവ് ആന്റണി പൊരുമ്പാവൂർ, മുരളി ഗോപി എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഉടനെ ആരംഭിക്കുമെന്നുള്ള സൂചന കൂടിയാണിത്.
അതേസമയം, സിനിമയുടെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. 2024 പകുതിയോടെ പ്രദർശനത്തിനെത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2022 ഓഗസ്റ്റിൽ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുമെന്ന് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.