ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന 'ധബാരി ക്യുരുവി' അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. നാളെ രാവിലെ (24/11/2022) 9:30 നാണ് പ്രദർശനം.
സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ പറയുന്നത്. അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.
ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാണ് ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ഒരു സിനിമയുണ്ടാകുന്നത്. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മുഖ്യ ധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചുകൊണ്ട് ഒരു സിനിമ ഉണ്ടാക്കുക എന്നത് അഭിമാനകരമായ ഒരു വെല്ലുവിളിയായി ഞാൻ കാണുന്നു. ഒപ്പം നിന്നവർക്ക്, നിൽക്കുന്നവർക്ക്, സിനിമ സലാം; സംവിധായകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.