ബോളിവുഡ് സൂപ്പർതാരം പ്രിയങ്ക ചോപ്രയുടെ ഓര്മകുറിപ്പുകളുടെ സമാഹാരം 'അൺഫിനിഷ്ഡ്' കഴിഞ്ഞ eദിവസമായിരുന്നു പുറത്തിറക്കിയത്. മികച്ച പ്രതികരണം ലഭിക്കുന്ന സമാഹാരത്തിൽ താരം പല തുറന്നുപറച്ചിലുകളും നടത്തിയിരുന്നു. അത്തരത്തിൽ താരം വെളിപ്പെടുത്തിയ ഒരു സംഭവം വിവാദമായ സൗന്ദര്യ വർധക ശസ്ക്രിയയായിരുന്നു. ഇതുവരെ അക്കാര്യത്തിൽ മിണ്ടാതിരുന്ന താരം ആത്മകഥയിൽ അതിെൻറ സത്യാവസ്ഥ വെളിപ്പെടുത്തി.
ലോകസുന്ദരി പട്ടം നേടി ചരിത്രം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ താനൊരു മെഡിക്കൽ അപകടം നേരിട്ടതായി പ്രിയങ്ക പറഞ്ഞു. 2001ലായിരുന്നു സംഭവം. നീണ്ടു നിൽക്കുന്ന ജലദോശവും മറ്റ് ശ്വാസ തടസ്സവും കാരണം താരം ഡോക്ടറെ കാണുകയായിരുന്നു. എന്നാൽ, മൂക്കിലെ അറയിൽ ഒരു ശ്ലേഷ്മ പടലം തള്ളി നിൽക്കുന്നുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ടെന്നുമാണ് ഡോക്ടർ പരിഹാരമായി നിർദേശിച്ചത്.
ഒരു സാധാരണ ശസ്ത്രക്രിയ ആയതിനാൽ കാര്യമായി ആശങ്കപ്പെടേണ്ടതില്ലെന്ന ചിന്തയിലായിരുന്നു താനെന്ന് പ്രിയങ്ക പറഞ്ഞു. 'എന്നാൽ, വലിയ പിഴവ് സംഭവിക്കുക തന്നെ ചെയ്തു. അബദ്ധവശാൽ മൂക്കിെൻറ പാലം തന്നെ തകരുന്നതിലേക്ക് നയിച്ചു. ബാൻഡേജ് നീക്കം ചെയ്യുന്ന ഘട്ടത്തിൽ മാത്രമാണ് സംഭവിച്ച കാര്യങ്ങൾ ഡോക്ടർ വെളിപ്പെടുത്തിയത്. അത് കേട്ടതും ഞാനും അമ്മയും ഞെട്ടിത്തരിച്ചുപോയി. -പ്രിയങ്ക പറഞ്ഞു.
എനിക്ക് എെൻറ യഥാർഥ മൂക്ക് നഷ്ടമായി, എെൻറ മുഖം ആകെ മാറി. ഞാൻ ഞാനല്ലാതായി മാറി. പരാജയമായ ആ ശസ്ത്രക്രിയ തെൻറ ആത്മവിശ്വാസം പൂർണ്ണമായും നശിപ്പിച്ചതായി നടി ഒാർമിച്ചു. പ്രത്യേകിച്ചും അത് തെൻറ കരിയറിെൻറ തുടക്കം മാത്രമായിരുന്നുവെന്നും താരം വ്യക്തമാക്കി.
ഞാൻ കണ്ണാടിയിലേക്ക് നോക്കിയപ്പോഴൊക്കെ ഒരു അപരിചിത എന്നെ തിരിഞ്ഞുനോക്കി. "എെൻറ ആത്മബോധമോ ആത്മാഭിമാനമോ ഒരിക്കലും ആ ആഘാതത്തിൽ നിന്ന് കരകയറുമെന്ന് ഞാൻ കരുതിയില്ല." മാധ്യമങ്ങൾ തെൻറ പുതിയ രൂപത്തെ എത്രത്തോളം മോശമായി ചിത്രീകരിച്ചു എന്നതും സങ്കടത്തോടെ താരം ഒാർത്തെടുത്തു. പലരും അത് സൗന്ദര്യ വർധക ശസ്ത്രക്രിയ നടത്തിയതാണെന്ന് പറഞ്ഞ് പരിഹസിച്ചുവെന്നും പ്രിയങ്ക കുറിച്ചു.
തെൻറ രൂപം പഴയതുപോലെയാക്കുന്നതിനായി ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയമായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. തെൻറ ഇപ്പോഴുള്ള രൂപം സ്വീകരിക്കാനും ആസ്വദിക്കാനും ഞാൻ പഠിച്ചു. ഇൗ രൂപത്തെ അംഗീകരിക്കാൻ കുറച്ച് കാലമെടുത്തു. ഇപ്പോൾ കണ്ണാടിയിലേക്ക് നോക്കുേമ്പാൾ എനിക്ക് യാതൊരു ആശ്ചര്യവും തോന്നാറില്ല. ചെറിയ മാറ്റമുള്ള എന്നെ ഞാൻ അംഗീകരിച്ചുകഴിഞ്ഞു. ഇത് എെൻറ മുഖമാണ്, എെൻറ ശരീരമാണ്, എനിക്ക് ചില പിഴവുകളുണ്ടായിരിക്കാം... എന്നാലും ഞാൻ ഞാനാണ്. -പ്രിയങ്ക ചോപ്ര ജൊനാസ് കൂട്ടിച്ചേർത്തു.
തെൻറ ഭൂതകാലമാണ് പുതിയ ഓര്മകുറിപ്പുകളിലൂടെ താരം തുറന്നുകാട്ടുന്നത്. രണ്ട് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതവും അവിടുത്തെ സംഭവബഹുലമായ അനുഭവങ്ങളും അമേരിക്കയിൽ പഠിക്കുേമ്പാഴും പോപ് ഗായകൻ നിക്ക് ജൊനാസുമായുള്ള വിവാഹത്തിെൻറ സമയത്തും നേരിട്ട വംശീയ അധിക്ഷേപവുമൊക്കെ അൺഫിനിഷ്ഡിൽ പ്രിയങ്ക കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.