കോവിഡ്​ ലോക്​ഡൗൺ: പ്രിയങ്ക ചോപ്ര യു.കെയിൽ കുടുങ്ങി

ലണ്ടൻ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടത്തിയതിനെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ ബോളിവുഡ്​ താരം പ്രിയങ്ക ചോപ്ര യു.കെയിൽ കുടുങ്ങിയതായി റിപ്പോർട്ട്​. ടെക്​സ്റ്റ്​ ഫോർ യു എന്ന ഹോളിവുഡ്​ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ്​ പ്രിയങ്ക ഇംഗ്ലണ്ടിലെത്തിയത്​.

ജനുവരി വരെയാണ്​ ഷൂട്ടിങ്​ നിശ്​ചിയിച്ചിരുന്നതെങ്കിലും യു.കെയിൽ നാലാംഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ യു.എസിലേക്ക്​ മടങ്ങാനുള്ള ശ്രമം ഷൂട്ടിങ്​ സംഘം ആരംഭിച്ചുവെന്നാണ്​ റിപ്പോർട്ട്​. പ്രത്യേക അനുമതി വാങ്ങി യു.എസിലേക്ക്​ പോകാനാണ്​ പദ്ധതി​. എന്നാൽ, ഇത്​ ലഭ്യമായിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഈയൊരു സാഹചര്യത്തിൽ പ്രിയങ്കയും സിനിമയുടെ മറ്റ്​ അണിയറ പ്രവർത്തകരും കുറച്ച്​ ദിവസത്തേക്ക്​ കൂടി യു.കെയിൽ തങ്ങേണ്ടി വരുമെന്നാണ്​ വിവരം.

യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്ന വൈറസ്​ മു​മ്പത്തേക്കാളും അപകടകാരിയാണെന്നാണ്​ റിപ്പോർട്ട്​.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.