കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി നിർമാതാക്കൾ ഹൈകോടതിയിൽ. പരാതിക്കാരനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരുകയാണെന്ന് പ്രതിയും നിർമാതാക്കളിൽ ഒരാളുമായ ഷോൺ ആന്റണിയുടെ ജാമ്യഹരജി പരിഗണിക്കവേ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്ന് ഹരജി പരിഗണിക്കുന്നത് ജൂൺ 28ലേക്ക് മാറ്റിയ ജസ്റ്റിസ് സി.എസ്. ഡയസ്, മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹരജിക്കാരന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. സിനിമയുടെ പേരിൽ നിക്ഷേപിച്ച ഏഴ് കോടിയടക്കം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.