'മഞ്ഞുമ്മൽ ബോയ്സ്’ കേസ്: ഒത്തുതീർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നിർമാതാക്കൾ
text_fieldsകൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി നിർമാതാക്കൾ ഹൈകോടതിയിൽ. പരാതിക്കാരനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരുകയാണെന്ന് പ്രതിയും നിർമാതാക്കളിൽ ഒരാളുമായ ഷോൺ ആന്റണിയുടെ ജാമ്യഹരജി പരിഗണിക്കവേ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്ന് ഹരജി പരിഗണിക്കുന്നത് ജൂൺ 28ലേക്ക് മാറ്റിയ ജസ്റ്റിസ് സി.എസ്. ഡയസ്, മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹരജിക്കാരന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. സിനിമയുടെ പേരിൽ നിക്ഷേപിച്ച ഏഴ് കോടിയടക്കം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.