ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി നടൻ അല്ലു അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. 5 ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അല്ലു അർജുൻ പങ്കെടുത്ത പരേഡിന് നടനെ കാണാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. 2022ൽ ഇതാദ്യമായാണ് 5 ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് അവരെത്തിയത്. അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേര്‍ന്ന് ഒരു സിഗ്‌നേച്ചര്‍ മൊമെന്റ് നടത്തി.
പുഷ്പ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്ന അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു. അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കും. ചന്ദന കടത്തുകാരനായ പുഷ്പരാജിനെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലൻ. സിനിമയുടെ ആദ്യഭാഗം വൻ വിജയമായിരുന്നു. രശ്മിക മന്ദാനയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.