ഇന്ത്യയിൽ നിന്ന് ആദ്യദിനം നേടിയത് വമ്പൻ കളക്ഷൻ; രണ്ടാം ദിനം അല്ലുവിന്റെ പുഷ്പ 2 ന് എങ്ങനെ

അല്ലു അർജുൻ ചിത്രം പുഷ്പ 2 ന് മികച്ച സ്വീകാര്യതയാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 400 കോടിയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്.265 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ട്.

രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ഷൻ നേടിയിരിക്കുന്നത്. 55 കോടിയാണ് ഹിന്ദി പതിപ്പിന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് തെലുങ്കാണ്. 27.1 രൂപയാണ് കളക്ഷൻ. 5.5 കോടിയാണ് തമിഴ് പതിപ്പിന്റെ കളക്ഷൻ. നാലാം സ്ഥാനത്ത് മലയാളം 1.9 കോടി, അവസാനം കന്നടയാണ് 0.6 കോടി രൂപ. 53 ശതമാനമാണ് സിനിമയുടെ മൊത്തം തിയറ്റര്‍ ഒക്യുപെന്‍സി.

ആദ്യദിനം 174.9 കോടി രൂപയാണ് പുഷ്പ 2 ന് ഇന്ത്യയിൽ നിന്ന് ലഭിച്ചത്.85 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് സമാഹരിച്ചത്.ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയായിരുന്നു. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം ഒന്നാം ദിവസം നേടി. ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ഓപ്പണിങ് കളക്ഷൻ പുഷ്പയുടെ ഹിന്ദി പതിപ്പ് മറി കടന്നിട്ടുണ്ട്.

ഡിസംബർ 5 ആണ് പാൻ ഇന്ത്യൻ റിലീസായി പുഷ്പ 2 എത്തിയത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം കേരളത്തിലെത്തിച്ചത്.

Tags:    
News Summary - Pushpa 2 Box Office Collection Day 2: Allu Arjun Film Creates History, Earns Rs 400 Cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.