പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ ദ് റൂള്‍. ഡിസംബർ അഞ്ചിന് പാൻ ഇന്ത്യൻ റിലീസായി എത്തിയ പുഷ്പ 2 ന് മികച്ച സ്വീകാര്യതയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. 2021 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായി പുഷ്പ ദ് റൈസിന്റെ രണ്ടാംഭാഗമാണിത്.
ചിത്രം തിയറ്ററുകളിലെത്തി ആദ്യദിനം കഴിയുമ്പോൾ, 175.1 കോടി രൂപ നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് പുഷ്പ 2. റിലീസിന് മുമ്പ് തന്നെ സിനിമ ട്രേഡ് അനലിസ്റ്റുകൾ ഇതു പ്രവചിച്ചിരുന്നു. അതേസമയം ചിത്രത്തിന്റ ഓവർസീസ് കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതുകൂടി ചേർന്നാൽ ഓപ്പണിങ് കളക്ഷൻ 200 കോടിക്ക് മുകളിൽ പോകുമെന്നാണ് അനലിസ്റ്റുകൾ നിഗമനം.
ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായിട്ടാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയത്. ട്രാക്കിങ് വെബ്‌സൈറ്റ് സാക്‌നിലിന്റെ റിപ്പോർട്ട് പ്രകാരം 85 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം ഒന്നാം ദിവസം നേടിയിട്ടുണ്ട്. ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ഓപ്പണിങ് കളക്ഷൻ മറികടക്കാൻ പുഷ്പയുടെ ഹിന്ദി പതിപ്പിനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.