വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

തിയറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമകളുടെ വ്യാജ പതിപ്പുകൾ വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വെബ്സൈറ്റുകളിൽ സൗജന്യമായി ചിത്രങ്ങൾ ലഭിക്കും.ഏറ്റവും ഒടുവിൽ പുഷ്പ 2 ന്റെ വ്യാജ പതിപ്പാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വ്യാജ പതിപ്പുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ഒരുപാട് അപകടങ്ങളെക്കൂടിയാണ് നിങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. നിയമക്കുരുക്കുകൾ മാത്രമല്ല സാമ്പത്തിക അപകട സാധ്യതകളും പതുങ്ങിയിരിപ്പുണ്ട്.

സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടും

വ്യാജ വെബ്സൈറ്റുകളിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വലിയ അപകടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ വൈറസ്, സ്പൈവെയർ തുടങ്ങിയവ നിങ്ങളുടെ ലാപ്ടോപ്പ്,മൊബൈൽ ഫോൺ എന്നിവയിലേക്ക് എത്തുന്നു. ഇതു നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു. കൂടാതെ പൈറസി സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുക്കികൾക്കും ട്രാക്കറുകൾക്കും നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസിങ് നിരീക്ഷിക്കാനാകും

നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം

വ്യാജ വെബ് സൈറ്റുകളിലൂടെ പുതിയ സിനിമകൾ ഡൗലോഡ് ചെയ്യുന്നത് മിക്ക രാജ്യങ്ങളിലും അനുവദിക്കില്ല. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പിടിക്കപ്പെട്ടാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

സാമ്പത്തിക അപകടസാധ്യതകൾ

 സാമ്പത്തിക അപകടസാധ്യതകൾ മറഞ്ഞിരിക്കുന്നുണ്ട്. വ്യാജ പരസ്യങ്ങളിലൂടെ യൂസർമാരെ സാമ്പത്തികമായി ചതിയിൽ വീഴ്ത്തുന്നു. നിരവധി ഫേക്ക് ഓഫറുകൾ വരുന്നുണ്ട്.

മോശം നിലവാരം

വ്യാജപതിപ്പുകളിൽ എത്തുന്ന സിനിമകളുടെ വിഡിയോ, ഓഡിയോ എന്നിവയുടെ നിലവാരം കുറവായിരിക്കും. മികച്ച കാഴ്ചാനുഭവം ലഭിക്കുകയില്ല.

അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാനവേഷത്തിലെത്തിയ പുഷ്പ 2 മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായിട്ടാണ് പുഷ്പ 2 എത്തിയത്. 175.1 കോടി രൂപ ചിത്രത്തിന്റെ ഇന്ത്യയിലെ ഓപ്പണിങ് കളക്ഷൻ.ട്രാക്കിങ് വെബ്‌സൈറ്റ് സാക്‌നിലിന്റെ റിപ്പോർട്ട് പ്രകാരം 85 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം ഒന്നാം ദിവസം നേടിയിട്ടുണ്ട്.

Tags:    
News Summary - Pushpa 2 The Rule' leaked on Tamilrockers, and other piracy sites; here's big danger warning if you planning to download

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.