രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; രണ്ടുദിവസത്തിനകം ആശുപത്രി വിടും

ടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

തിങ്കളാഴ്ച അർധരാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പ്രതികരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്നാണ് അവർ പറഞ്ഞത്.

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വേട്ടയ്യാൻ’ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യാനിൽ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവർ ഉൾപ്പെടെയുള്ള  വൻ താരനിരയാണ് അണിനിരക്കുന്നത്.

33 വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ വലിയ സവിശേഷത. വേട്ടയ്യാനിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ലോകേഷ് കനകരാജിന്റെ കൂലിയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു രജനി ചിത്രം.

Tags:    
News Summary - Rajinikanth To Be Discharged From Chennai Hospital In 2-3 Days; Stent Placed In Lower Abdominal Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.