സംവിധായകൻ എസ്. എസ് രാജമൗലിയുടെ ആർ.ആർ.ആർ എന്ന ബഹുഭാഷാ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. റെക്കോർഡ് കളക്ഷനാണ് ഇതിനകം സിനിമ നേടിയത്. സിനിമയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു വിജയപരിപാടി സംഘടിപ്പിച്ചു. ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാം ചരൺ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാകട്ടെ നഗ്നപാദനായി. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് നഗ്നപാദനായാണ് രാം ചരൺ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്.
അദ്ദേഹം ചെരിപ്പിടാത്തതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിലായിരുന്നു ചിലർ. പിന്നീടാണ് ആ രഹസ്യം വെളിവായത്. നടൻ ശബരിമല ദർശനത്തിന് ഉള്ള ഒരുക്കത്തിലാണ്. ദർശനത്തിന് മുമ്പ് ഒരു ഭക്തൻ പിന്തുടരുന്ന ആചാരമായ അയ്യപ്പ ദീക്ഷയാണ് രാം ചരൺ ഇപ്പോൾ.
കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് നഗ്നപാദനായി നടന്ന രാം ചരൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അയ്യപ്പഭക്തർ 48 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം മറ്റ് നിരവധി ആചാരങ്ങളും പാലിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.