ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് രൺബീർ കപൂർ - ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9ന് പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. 25 ദിവസം കൊണ്ട് 425 കോടിയായിരുന്നു ചിത്രം നേടിയത്.
തിയറ്ററുകൾ ആഘോഷമാക്കി ബ്രഹ്മാസ്ത്ര ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. നവംബർ നാലിന് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് . അർദ്ധരാത്രി 12 മണിക്കാവും ചിത്രം സംപ്രേക്ഷണം ചെയ്യുക എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും പ്രദർശനത്തിനെത്തിയ സിനിമയെ ബാധിച്ചിരുന്നില്ല. അയാൻ മുഖർജി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.