അമ്മയാവാൻ പോകുന്ന ആലിയ ഭട്ടിന്റെ ശരീരത്തെ കുറിച്ച് പറഞ്ഞ കമന്റിൽ ഖേദം പ്രകടിപ്പിച്ച് നടൻ രൺബീർ കപൂർ. ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അതൊരു തമാശ മാത്രമായിരുന്നെന്നും രൺബീർ പറഞ്ഞു. എന്നാൽ ആലിയക്ക് അക്കാര്യം മനസിലായിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
ഞാൻ എന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നു. അത് തമാശയായി പറഞ്ഞതാണ്. എന്നാൽ അത് തമാശയായില്ല. അത് ഞാൻ മന:പൂർവം പറഞ്ഞത് ആയിരുന്നില്ല. ഞാൻ പിന്നീട് ഇക്കാര്യം ആലിയയോട് സംസാരിച്ചു. അവൾ ഉറക്കെ ചിരിക്കുകയായിരുന്നു. ചിലസമയങ്ങളിൽ എന്റെ ഹ്യൂമർ സെൻസ് എനിക്ക് തന്നെ തിരിച്ചടിയാവാറുണ്ട്. എന്റെ വാക്കുകൾ ആർക്കെങ്കിലും പ്രശ്നമായെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എല്ലാവരോടും മാപ്പ്- രൺബീർ പറഞ്ഞു.
ആലിയയും രൺബീറും ഒന്നിച്ചെത്തുന്ന ചിത്രമായ ബ്രഹ്മാസ്ത്രയുടെ പ്രചരണ പരിപാടിക്കിടൊണ് ആലിയയെ കളിയാക്കിയത്. ചിത്രത്തിന്റെ പ്രചരണം വ്യാപിക്കാത്തതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടന്റെ കമന്റ്. രൺബീറിന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ച് ആരാധകർ രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് നടൻ മാപ്പ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.