ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിയുമ്പോഴാണ് രൺബീർ കപൂർ- ആയാൻ മുഖർജി ചിത്രമായ ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മാസ്ത്ര പ്രദർശനത്തിന് എത്തിയത്. എന്നാൽ സിനിമ പുറത്ത് വന്നതോടെ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു.
ബ്രഹ്മാസ്ത്ര റിലീസിന് പിന്നാലെ ആലിയക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗർഭിണിയായ ആലിയ സിനിമയുടെ പ്രചരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഭാര്യയെ വിമർശിച്ചവർക്ക് തക്ക മറുപടി നൽകുകയാണ് രൺബീർ കപൂർ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
''ഈ സമയത്തും ആലിയ ജോലിയിൽ തുടരുന്നത് മറ്റുള്ളവർക്ക് പ്രചോദനമാണ്. എന്നാൽ അവളെ കുറ്റപ്പെടുത്തുന്നവർക്ക് ആസൂയയാണ്. ഇത്തരക്കാരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല'' -രൺബീർ അഭിമുഖത്തിൽ പറഞ്ഞു.
''ഒരു വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ആലിയയെ ഒരുപാട് ബഹുമാനിക്കുന്നു. ആലിയക്കൊപ്പമുളള ജീവിതം വളരെ സമാധാന പൂർണ്ണമാണ്'' - രൺബീർ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.