സംവിധായകൻ എസ്. എസ് രാജമൗലിയുടെ ആർ.ആർ.ആർ ലോകമെമ്പാടും ഹിറ്റായിരിക്കുകയാണ്. ആർ.ആർ.ആറിന്റെ ഹിന്ദി പതിപ്പ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏപ്രിൽ ആറിന്, ആർ.ആർ.ആറിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ 200 കോടി കടന്നു. പ്രദർശനം ഇപ്പോഴും വിജയകരമായി തുടരുകയാണ്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, പകർച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഈ നാഴികക്കല്ല് കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആർ.ആർ.ആർ. നേരത്തെ, അല്ലു അർജുന്റെ 'പുഷ്പ: ദ റൈസ്' ഉത്തരേന്ത്യയിൽ 100 കോടിയിലധികം നേടിയിരുന്നു.
ആർ.ആർ.ആർ ജൂനിയർ എൻ.ടി.ആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ്. മാർച്ച് 25 ന് ചിത്രം വിവിധ ഭാഷകളിൽ തിയറ്ററുകളിൽ എത്തി. ലോകമെമ്പാടുമായി 257 കോടി രൂപ കളക്ഷൻ നേടി ആർ.ആർ.ആർ ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.