ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച ദി ചാലഞ്ച് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2021ല്‍ 12 ദിവസം ചെലവിട്ടാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഈ റഷ്യന്‍ സിനിമ ചിത്രീകരിച്ചത്. ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥയിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം..
റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. ചിത്രത്തിലെ 40 മിനുറ്റ് ബഹിരാകാശത്താണ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്. ഏപ്രില്‍ 12 നാണ് 'ദി ചലഞ്ച്'പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.