മോഹൻലാൽ ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം. 2016 സെപ്റ്റംബർ എട്ടിന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഒരുങ്ങുകയാണ്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെയ്ഫ് അലിഖാൻ, ബോബി ഡിയോൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ ബോബി ഡിയോൾ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സാറ അലിഖാനും സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

മലയാളത്തിൽ നിന്ന് വ്യത്യസ്തമായിട്ടാകും ഒപ്പത്തിന്റെ ഹിന്ദി പതിപ്പ് ഒരിക്കുക. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം. വേഗം തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ഈ സിനിമക്ക് ശേഷം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രവും പ്രിയദർശൻ ബോളിവുഡിൽ ഒരുക്കുന്നുണ്ട്. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ‘ഭൂൽ ഭുലയ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാർ- പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

Tags:    
News Summary - Saif Ali Khan to play Mohanlal Character in Priyadarshan’s next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.