അയൽവാസി അപകീർത്തിപ്പെടുത്തിയെന്ന് സൽമാൻ ഖാന്റെ പരാതി

മുംബൈ: അയൽവാസി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ കോടതിയിൽ. നടന്റ പരാതിയിൽ അയൽവാസിയായ കേതൻ കക്കാഡിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി വിൽപന ഇടപാടുമായി ബന്ധപ്പെട്ട് കേതൻ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് സൽമാൻ ഖാന്റെ ആരോപണം.

ഖാന്റെ പൻവേൽ ഫാംഹൗസിന് സമീപം കേതൻ കക്കാഡിന് വസ്തു ഉണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതൻ നടനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് സൽമാൻ ഖാന്റെ അഭിഭാഷകൻ ആരോപിച്ചു.

നടനെക്കുറിച്ച് മറ്റ് പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് കക്കാഡിനെ തടയണമെന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം നിരസിച്ച മുംബൈ സിറ്റി സിവിൽ കോടതി ഇടക്കാല നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. കേസ് ജനുവരി 21 ന് വാദം കേൾക്കാൻ മാറ്റിവെച്ചതായി ജഡ്ജി അനിൽ എച്ച് ലദ്ദാദ് അറിയിച്ചു. അന്ന് കക്കാഡിനോട് കോടതിയിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേതൻ കക്കാഡിനെ കൂടാതെ അഭിമുഖത്തിൽ പങ്കാളികളായ മറ്റുരണ്ട് പേർക്കെതിരെയും നടന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടൻ ആവശ്യപ്പെട്ടതിനാൽ ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ചയാണ് തങ്ങളുടെ കക്ഷിക്ക് പരരാതി സംബന്ധിച്ച രേഖകൾ ലഭിച്ച​തെന്നും അവ പരിശോധിച്ച് മറുപടി നൽകാൻ മതിയായ സമയം നൽകണമെന്നും കക്കാഡിന്റെ അഭിഭാഷകർ വാദിച്ചു.

കേതൻ കക്കാഡിന്റെ പൻവേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നിൽ നടനാ​ണെന്നാരോപിച്ചാണ് ഖാനെതിരെ വിമർശനം ഉന്നയിച്ചത്. എന്നാൽ, തന്റെ ഫാം ഹൗസിനോട് ചേർന്ന് കേതൻ ഒരു സ്ഥലം വാങ്ങാൻ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്നങ്ങളെ തുടർന്ന് അധികൃതരാണ് ഇടപാട് റദ്ദാക്കിയെന്നും ഖാന്റെ അഭിഭാഷകൻ വ്യക്തമാക്കി. സംഭവത്തിൽ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തുന്നത് നടനെയും കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.

Tags:    
News Summary - Salman Khan Sues 'Neighbour' for Alleged Defamatory Statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.