മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുതിെൻറ അടുത്ത സുഹൃത്തും നിർമാതാവുമായ സന്ദീപ് സിങ്, വാർത്താ അവതാരകൻ അർണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിക്കുമെരെ മാനനഷ്ടക്കേസ് നൽകി. അർണബ് ഗോസ്വാമിക്കും ചാനലിനുമയച്ച ലീഗൽ നോട്ടീസ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാനുള്ള ക്രിമിനൽ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീർത്തികരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസിൽ പറയുന്നുണ്ട്.
സന്ദീപ് സിങ്ങിെൻറ പ്രതിച്ഛായ പരസ്യമായി അപകീർത്തിപ്പെടുത്തിയതിനും ഇന്നുവരെ അർണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങൾക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 16ന് സുശാന്തിനെ മുംബൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സന്ദീപ് സിങ് വാർത്തകളിൽ നിറയുന്നത്. വിവേക് ഒബ്രോയ് നായകനായ നരേന്ദ്ര മോദിയുടെ ബയോപിക്കിെൻറ നിർമാതാവ് കൂടിയാണ് അദ്ദേഹം.
റിപബ്ലിക് ചാനലും അർണബും ടിവി ചർച്ചകളിലും പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാ ദിവസവും തെളിവില്ലാതെ സന്ദീപിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും വ്യാജ വാർത്തകൾ പടച്ചുവിടുകയാണെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ നോട്ടീസിൽ പറയുന്നു. സി.ബി.െഎയും മറ്റ് ഏജൻസികളും നടത്തുന്ന അന്വേഷണങ്ങളിൽ മനഃപ്പൂർവ്വം ഇടപെടുകയാണെന്നും നോട്ടീസിൽ പരാമർശിക്കുന്നുണ്ട്.
പണം നൽകിയില്ലെങ്കിൽ അപകീർത്തിപരവും തെറ്റായതുമായ വാർത്തകൾ നൽകുമെന്നും സുശാന്തിെൻറ മരണത്തിന് വരെ കാരണക്കാരനാകുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും റിപബ്ലിക് ചാനലിെൻറ ഒരു ജീവനക്കാരൻ സന്ദീപ് സിങ്ങിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും നോട്ടീസിൽ പറയുന്നുണ്ട്. പണം നൽകാത്തതിനാൽ ചാനൽ വ്യാജ വാർത്തകൾ നൽകൽ തുടർന്നെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. ചാനൽ സന്ദീപ് സിങ്ങിനെ അപകീർത്തിപ്പെടുത്തിയെന്ന് പറയുന്ന 16 സന്ദർഭങ്ങളും നോട്ടീസിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്.
റിപബ്ലിക് ടിവിയിലും അവരുടെ പ്രിൻറ്, ഒാൺലൈൻ മീഡിയകളിലും സന്ദീപിനെതിരായി വന്ന എല്ലാ വാർത്തകളും ദൃശ്യങ്ങളും എത്രയും പെട്ടന്ന് പൂർണ്ണമായും നീക്കണമെന്നും അതോടൊപ്പം സന്ദീപിനെ മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്തിയതിന് നിരുപാധികമായ പൊതു ക്ഷമാപണം രേഖാമൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണത്തിൽ ക്ലയൻറിനെ കുറിച്ചുള്ള യഥാർഥ വസ്തുതകൾ ഉൾപ്പെടുത്തണമെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.