സന്തോഷ് ശിവൻ- വിജയ് സേതുപതി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

മുംബൈ: സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'മുംബൈകർ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മുംബൈകർ.

12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് 'മുംബൈകര്‍'. 2008ല്‍ പുറത്തിറങ്ങിയ 'തഹാന്‍' ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്.

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം 'മാനഗര'ത്തിന്‍റെ ഹിന്ദി റീമേക്ക് ആണ് മുംബൈക്കർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.