അതിഥി വേഷത്തിൽ സൂര്യ; അക്ഷയ് കുമാറിന്റെ 'സൂററൈ പോട്ര്', സർഫിറാ ട്രെയിലർ

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സർഫിറാ. അക്ഷയ് കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുധ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സാധാരണക്കാരായവർക്ക് ടിക്കറ്റിന് ഒരു രൂപ നൽകി വിമാനയാത്ര യാഥാർത്ഥ്യമാക്കുന്ന എയർലൈൻ കമ്പനി തുടങ്ങാനുള്ള വീർ മാഹ്ത്രേയുടെ ഉയർച്ച താഴ്ചകളുടെ കഥയാണ് സർഫിറാ. പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സർഫിറായുടെ ഒറിജിനൽ ചിത്രമായ സൂററൈ പോട്രിലെ നായകൻ സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ രം​ഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂലൈ 12-ന് സർഫിറാ തിയറ്ററുകളിലെത്തും.

എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു 'സൂരറൈ പോട്ര്'. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ - എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.

പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Full View


Tags:    
News Summary - 'Sarfira' trailer: Akshay Kumar aims to make flying affordable for common man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.