അയ്യപ്പനും കോശിയും എന്ന കരിയറിലെ തന്നെ ഗംഭീര വിജയത്തിന് ശേഷമാണ് സംവിധായകൻ സച്ചി ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. അട്ടപ്പാടിയിലെ തനതുസംഗീതം കൊണ്ടും ശ്രദ്ധയേമായിരുന്നു ആ സിനിമ. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗായികയായ നഞ്ചിയമ്മയുടെ ആലാപനമായിരുന്നു മറ്റൊരു പ്രത്യേകത. സിനിമയിലെ 'ദൈവമകളേ' എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ പ്രശംസിക്കപ്പെട്ടു.
ഈ ഗാനം സച്ചി കേട്ടത് ഒരു വർഷം മുൻപാണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ജേക്സ് ബീജോയ് ഫേസ്ബുക്കിൽ കുറിച്ചു. ഈ അവസരത്തിൽ സംവിധായകന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാർ.
'ദൈവമകളേ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ സച്ചിയുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്.ആ മുഖം മായാതെ ഹൃദയത്തിൽ ഉണ്ട്.
ആ പച്ചയായ മനുഷ്യന്റെ...
കലാകാരന്റെ....
നന്മയുള്ള മനസ്സിന്റെ ഉടമയായ
എന്റെ സച്ചിയേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു എന്ന് ജേക്സ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.