ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ‘എലോൺ’ ഒ.ടി.ടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാർച്ച് 3 മുതൽ ചിത്രം കാണാം. ജനുവരി 26ന് റിലീസിനെത്തിയ ചിത്രം തീയറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല.
കാളിദാസൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒന്നാം ലോക്ക്ഡൗൺ സമയത്ത് എന്തോ ആവശ്യത്തിന് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റിൽ താമസം തുടങ്ങുന്നു അയാൾ.കോവിഡ് ബാധിത പ്രദേശമായതിനാൽ ആരുമായും സമ്പർക്കം പുലർത്താനയാൾക്ക് സാധിക്കുന്നില്ല. ആ ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
മോഹൻലാൽ മാത്രമാണ് ചിത്രത്തിലുള്ളത്. ആശിർവാദ് സിനിമാസ് അവതരിപ്പിച്ച ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമൻ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജൻ, പ്രമോദ് കെ പിള്ള എന്നിവർ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.