ശ്വേതാ മേനോന്‍റെ ധനയാത്ര റിലീസിനൊരുങ്ങി

ശ്വേതാ മേനോൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം "ധനയാത്ര" റിലീസിനൊരുങ്ങി. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും. സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനയാത്ര.

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രൻ രാമന്തളിയാണ്. വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥയാണ് ധനയാത്ര. വിജില എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്വേത മേനോൻ അവതരിപ്പിക്കുന്നത്.

ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ, ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം വേണുഗോപാലും എഡിറ്റിങ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യു.ജി.കെ, ഗാനങ്ങൾ- വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം & ഗിരീഷ് കുന്നുമ്മൽ, സംഗീതം- കാഞ്ഞങ്ങാട് രാമചന്ദ്രൻ & രാജാമണി, പശ്ചാത്തല സംഗീതം- ബിജിബാൽ, മേക്കപ്പ്- അനിൽ നേമം, കലാസംവിധാനം- രാംകുമാർ, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- എ.കെ ശ്രീജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കമൽ പയ്യന്നൂർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനസ് പടന്നയിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Shweta Menon's Dhanayathra is ready for release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.