സ്​ത്രീകൾ കറിയിൽ കഷണം തപ്പരുതെന്നും അറപ്പ്​ പാടില്ലെന്നും​ വിധുബാല; ട്രോളി നെറ്റിസൺസ്​

ടെലിവിഷൻ പ്രോഗ്രാമിൽ പ​െങ്കടുക്കവെ നടിയും അവതാരകയുമായ വിധുബാല നടത്തിയ പരാമർശങ്ങളെ​െചാല്ലി വിവാദം. അമ്മ പഠിപ്പിച്ചതെന്നുപറഞ്ഞ്​ അവർ വെളിപ്പെടുത്തിയ കാര്യങ്ങളാണ്​ ട്രോളന്മാർക്ക്​ ചാകരയായത്​. സ്​ത്രീകൾ പാലിക്കേണ്ട മര്യാദകൾ എന്ന പേരിലാണ്​ വിധുബാല ഇക്കാര്യങ്ങൾ പറഞ്ഞത്​. സ്​ത്രീകൾ കറിയിൽ കഷണം തപ്പരുത്​ എന്നായിരുന്നു അവർ പറഞ്ഞത്​. കിട്ടുന്ന കഷണം ഉപയോഗിക്കണമെന്നും ബാക്കിയുള്ളവ മറ്റുള്ളവർക്കുവേണ്ടി മാറ്റിവയ്​ക്കണമെന്നും അവർ പറഞ്ഞു.


മറ്റൊരുകാര്യം സ്​ത്രീകൾക്ക്​ അറപ്പ്​ പാടില്ല എന്നതാണ്​. കുട്ടികളുടേയും പ്രായമായവരുടേയും മാലിന്യം നാം നീക്കേണ്ടിവരും. ചിലപ്പോൾ കക്കൂസ്​ കഴുകേണ്ടിവരും. അപ്പോൾ അറപ്പ്​ തോന്നിയാൽ മറ്റൊരു വീട്ടിൽ ചെല്ലു​േമ്പാൾ അത്​ ബുദ്ധിമുട്ടാകുമെന്നും അവർ പറഞ്ഞു. സ്​ത്രീകൾ ഒന്നും ഇഷ്​ടമില്ല എന്ന്​ പറയരുതെന്നും അതും ഭാവിജീവിതത്തിൽ പ്രയാസങ്ങൾ സൃഷ്​ടിക്കുമെന്നും വിധുബാല കൂട്ടിച്ചേർത്തു. എന്ത്​ ആഹാരവും സ്​ത്രീകൾ ഇഷ്​ടപ്പെടണമെന്നും അവർ പറഞ്ഞു.


ഇൻറർവ്യൂ വിവാദമായതോടെ നിരവധിപേർ നടിയെ വിമർശിച്ച്​ രംഗത്തെത്തി. സംഭവം ട്രോളന്മാർക്കും ചാകരയായി. നടി റിമ കല്ലിങ്കലി​െൻറ പോരിച്ച മീൻ വാദം ശരിയാണെന്ന്​ തെളിഞ്ഞതായും ധാരാളംപേർ പറയുന്നുണ്ട്​. ഇവരുടെ ആൺമക്കൾക്ക് വിവാഹാലോചന പരസ്യം കൊടുക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് നല്ലതാണ് എന്നായിരുന്നു ഒരാളുടെ പ്രതികരണം. കഥയല്ലിത്​ ജീവിതം എന്ന കുടുംബതർക്കങ്ങൾ ടെലിവിഷനിൽ ചർച്ചചെയ്യുന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ്​ വിധുബാല. 





 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.