അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്രകഥാപാത്രമാക്കി എം . മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം.വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 9 ആരംഭിക്കും.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ , അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം,കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.