2023 ൽ ഇന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ചിത്രങ്ങളാണ് ഷാറൂഖ് ഖാന്റെ ജവാനും പത്താനും. ഒരു നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ എസ്.ആർ.കെ ചിത്രങ്ങളായിരുന്നു ഇവ. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം ബോക്സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു
ഇപ്പോഴിതാ ഇന്റർനാഷണൽ സ്റ്റണ്ട് അവാർഡിനായുള്ള നോമിനേഷനിൽ ഇടംപിടിച്ചിരിക്കുകയാണ് ഷാറൂഖിന്റെ ജവാനും പത്താനും. മികച്ച ആക്ഷൻ രംഗം, മികച്ച വെഹിക്കുലാർ ആക്ഷൻ, മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലായിട്ടാണ് ചിത്രങ്ങൾ മത്സരിക്കുന്നത്. ലോക സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിളിനൊപ്പമാണ് ഷാറൂഖിന്റെ പത്താനും ജവാനും ഇടംപിടിച്ചിരിക്കുന്നത്.
ചിത്രത്തിലെ മികച്ച ആക്ഷൻ രംഗം എന്ന വിഭാഗത്തിൽ ജവാനൊപ്പം,ആക്ഷൻ ത്രില്ലർ ചിത്രങ്ങളായ ദ ഇക്വലൈസർ 3, എക്സ്ട്രാക്ഷൻ 2 , ജോൺ വിക്ക്: ചാപ്റ്റർ 4 , ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ തുടങ്ങിയവയാണ് മത്സരിക്കുന്നത്. ഫാസ്റ്റ് എക്സ്, ഫെറാറി, ജോൺ വിക്ക്: ചാപ്റ്റർ 4 , മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ജവാൻ മികച്ച വെഹിക്കിൾ സ്റ്റണ്ട് വിഭാഗത്തിൽ നേമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്. 2018 ൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം ഷാറൂഖിന്റേതായി വെള്ളിത്തിരയിൽ എത്തിയ ചിത്രമായിരുന്നു ഇത്. ഏകദേശം1,050.30 കോടിയാണ് ആഗോളതലത്തിൽ പത്താൻ സമാഹരിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ ആയിരുന്നു പോയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മറ്റൊരു ഷാറൂഖ് ചിത്രം. പത്താനെ പോലെ തന്നെ ജവാനിലെ ആക്ഷൻ രംഗങ്ങളും ഏറെ ചർച്ചയായിരുന്നു.1160ന്റെ കളക്ഷൻ. ഡങ്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന എസ്. ആർ. കെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.