ഫുട്ട്പാത്തിലെ കടലാസ് കഷ്ണങ്ങൾ കൈകൊണ്ട് എടുത്തുമാറ്റി മോഹൻലാൽ; അഭിനന്ദിച്ച് ആരാധകർ -വിഡിയോ

ലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും മോഹൻലാലിന് ആരാധകരുണ്ട്. മലയാളത്തിനോടൊപ്പം തന്നെ മറ്റുഭാഷകളിലും നടൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മോഹൻലാലിന്റെ ഒരു വിഡിയോയാണ്. ഫുട്ട്പാത്തിൽ  നിന്നുള്ള കടലാസ് കഷ്ണങ്ങൾ കൈ കൊണ്ട് എടുത്തു മാറ്റുകയാണ് നടൻ.

കാറിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഫുട്ട്പാത്തിൽ കിടക്കുന്ന കടലാസ് കഷ്ണങ്ങൾ കാണുന്നത്. ഒരു മടിയും കൂടാതെ അത് കൈ കൊണ്ട് എടുത്തു മാറ്റി.  മോഹൻലാലിന്റെ ഫാൻസ് പേജിലൂടെയാണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ്  ലഭിക്കുന്നത്. നടനെ എല്ലാവരും മാതൃകയാക്കണമെന്നാണ് അധികം പേരും പറയുന്നത്.

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന നിരവധി ചിത്രങ്ങളാണ്  മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രജനികാന്ത് ചിത്രമായ ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബൻ, ബറോസ്, റാം, എമ്പുരാൻ, എലോൺ എന്നിവ‍യാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകൾ.

Full View


Tags:    
News Summary - super Star Mohanlal Cleaning Footpath video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.