ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ; 'സൂപ്പർസ്റ്റാർ കല്യാണി'

രു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന 'സൂപ്പർ സ്റ്റാർ കല്യാണി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം റിലീസിനൊരുങ്ങുകയാണ്.രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണത്തിനാണ് തിയറ്ററുകളിലെത്തുന്നത്.

ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാധ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ,കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്. കോസ്റ്റുംസ് സുനീത.ആർട്ട്‌ സുബാഹു മുതുകാട്. സ്റ്റണ്ട് ബ്‌റൂസ്‌ലി രാജേഷ്,.നൃത്തം ആന്റോ ജീൻ പോൾ.പ്രൊജക്റ്റ്‌ ഡിസൈനർ ജോബി ജോൺ.പി ആർ ഒ എം കെ ഷെജിൻ.

Tags:    
News Summary - Superstar Kalyani Movie First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.