'അറിവിനെക്കാൾ കൂടുതൽ അജ്ഞാതമായത്'; ഋഷഭ് ഷെട്ടിയുടെ 'കാന്താര' കുറിച്ച് രജനികാന്ത്

ഷഭ് ഷെട്ടി ചിത്രമായ കാന്താരയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ചിത്രം കണ്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് ഋഷഭ് ഷെട്ടിക്കും നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിനും അഭിനന്ദനം അറിയിച്ചത്.

" അറിവിനെക്കാൾ കൂടുതൽ അജ്ഞാതമായത്". ഹോംബാലെ ഫിലിംസിനെക്കാൾ നന്നായി സിനിമയിൽ ആർക്കും ഇത് പറയാനാകില്ല. കാന്താര കണ്ട് എനിക്ക് രോമാഞ്ചം വന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്ന നിലയില്‍ ഋഷഭ് ഷെട്ടിക്ക് ആശംസകൾ. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു മാസ്റ്റര്‍ പീസ് തന്നതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍''- രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.

സെപ്റ്റംബർ 30നാണ് കാന്താര തിയറ്ററുകളിൽ എത്തിയത്. കന്നഡയെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്.

19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ  എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.


Tags:    
News Summary - Superstar Rajinikanth appreciate Rishab Shetty's Kantara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.