ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന 'സ്വപ്‌നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളം തൃക്കാക്കര ക്ഷേത്രത്തില്‍ വച്ച് നടന്നു. കെഎച്ച് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ 'കള്ളന്‍മാരുടെ വീട്' എന്ന സിനിമയ്ക്ക് ശേഷമുള്ള ചിത്രമാണ് 'സ്വപ്‌നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ'.
സാധാരണക്കാരുടെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ് 'സ്വപ്‌നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ'. ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെ നാല് ചെറുപ്പക്കാരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയുള്ള നർമ്മവും, ക്ലൈമാക്‌സിലെ ട്വിസ്‌റ്റുകളും സിനിമയുടെ പ്രത്യേകതയാണ്.
സുധീർകരമന, സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി, തെസ്‌നി ഖാൻ, അൻവർ സാദത്ത്, സൂര്യലാൽ ശിവജി, ഹേമന്ത് മേനോൻ, അദ്വയ്‌ത് അജയ്, ജെൻസൺ ആലപ്പാട്ട്, ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, ബിനീഷ് ബസ്‌റ്റിൻ, റസാഖ് ഗുരുവായൂർ, കൊച്ചു പ്രദീപ്, സ്നേഹ വിജയൻ, ദേവനന്ദ, മനസിജ, ജാസ്‌മിൻ, സിൻസിയ, ശ്രീനിവാസ്, മനോജ് പുലരി, ആനന്ദ് കൃഷ്‌ണൻ, രജനീഷ്, രമണിക, അമൃത അനിൽകുമാർ, ദൃശ്യ ജോസഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
സെൽവരാജ് അറുമുഖൻ ഛായാഗ്രഹണവും മനു ആന്‍റോ എഡിറ്റിംഗും നിര്‍വ്വഹിക്കും. ജോയ്‌സ് ളാഹയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ദക്ഷിണ, മിനീഷ് തമ്പാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. പിആർഒ -എംകെ ഷെജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.